ഓൺലൈൻ ചൂതാട്ട വാതുവെയ്‌പ്പ് പരസ്യങ്ങൾ നിയമവിരുദ്ധം: കേന്ദ്രസർക്കാർ

Share

ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ടവും വാതുവെയ്‌പ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് . രാജ്യത്തെ വാർത്താ വെബ്‌സൈറ്റുകൾക്കും,ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും, സ്വകാര്യചാനലുകൾക്കുമാണ് കേന്ദ്രസർക്കാർ പ്രത്യേക മുന്നറിയിപ്പ് നൽകിയത്. ഓൺലൈൻ ചൂതാട്ടം അല്ലെങ്കിൽ വാതുവെപ്പ് സൈറ്റുകളുടെയോ അവയുമായി ബന്ധപ്പെട്ട പ്ലാറ്റ്ഫോമുകളുടെയോ പരസ്യങ്ങൾ നൽകരുതെന്ന് കർശനമായി നിർദേശിച്ചെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

ഡിജിറ്റൽ മാദ്ധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുണ്ട്. ഓൺലൈൻ ചൂതാട്ടവും വാതുവെപ്പും നിയമവിരുദ്ധമാണെന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും, അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.

ഓൺലൈൻ വാതുവെപ്പ് സൈറ്റുകളിൽ നിന്ന് നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായി വാർത്തകൾ പുറത്ത് വന്നിരുന്നു. വാതുവെപ്പ് നിയമവിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ച് വാതുവെപ്പ് സൈറ്റുകൾ പ്രമുഖ താരങ്ങളെ ഉൾപ്പെടെ അഭിനയിപ്പിച്ച് പരസ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക നടപടി.