സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി വ്യക്തികൾക്കും (സ്ത്രീകൾക്കും പുരുഷന്മാർക്കും) ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും വിവാഹത്തിന് ധനസഹായം നൽകുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. Rs 30,000 രൂപ ഒറ്റത്തവണ നൽകുന്ന ധനസഹായ പദ്ധതിയിലേക്ക് വിവാഹം/ നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. suneethi.sjd.kerala എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് 0471 2343241