സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയ എറണാകുളത്തും തിരുവനന്തപുരത്തും ജാഗ്രത കടുപ്പിക്കും.
സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യക്കും ഭാര്യാ മാതാവിനുമാണ് രോഗബാധ.
യുകെയിൽ നിന്ന് തിരുവനന്തപുരത്ത് വന്ന 22കാരിക്കും കോംഗോയിൽ നിന്ന് എറണാകുളത്ത് എത്തിയ 34കാരനുമാണ് ഒമിക്രോൺ ബാധിച്ച മറ്റ് രണ്ട് പേർ. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കും.
തമിഴ്നാട്ടിലും ആദ്യ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. നൈജീരിയയിൽ നിന്ന് ചെന്നൈയിലെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയത്. ഇയാളുടെ ബന്ധുക്കളിൽ ആറ് പേർക്കും കൊവിഡ് പോസിറ്റീവാണ്.