വിമുക്തഭടന്മാർക്ക് പുനരധിവാസ പദ്ധതി: ഓൺലൈൻ അപേക്ഷ നവംബർ 30 വരെ

Share

തിരുവനന്തപുരം: കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുമുള്ള വിമുക്തഭടന്മാരുടെ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷിക്കാം. സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്‌സ്‌മെൻ തുടങ്ങിയ ഒഴുവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾക്ക് പുറമെ ജനുവരി 2023 മുതൽ ഡിസംബർ 2023 വരെ വന്നേക്കാവുന്ന ഒഴിവുകളും പരിഗണിക്കും. അപേക്ഷകർ കെക്സ്‌കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരോ ആശ്രിതരോ ആയിരിക്കണം.

സ്ക്രീനിംഗ് നടത്തിയാണ് അപേക്ഷകരെ വിന്യാസിക്കുന്നത്. കെക്സ്‌കോണിൽ മുഖേന വിന്യസിക്കപ്പെട്ടിട്ടുള്ളവർക്കും അവരുടേതല്ലാത്ത കാരണങ്ങളാൽ വിന്യാസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ജനുവരി 1, 1968 നു ശേഷംജനിച്ചവർ ആയിരിക്കണം.

www.kexcon.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് കെക്സ്‌കോൺ, ടി.സി.25/838, വിമൽ മന്ദിർ, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട് പി.ഒ., തിരുവനന്തപുരം-695 014 എന്ന വിലാസത്തിലോ 0471-2332558/2332557 നമ്പറിലോ ബന്ധപ്പെടണം.