തിരുവനന്തപുരം : കേരള ലോ അക്കാദമി മൂട്ട്കോർട്ട് സൊസൈറ്റിയുടെയും ക്ലയിൻ്റ കൺസൽട്ടിംഗ് ഫോറത്തിൻ്റെയും ആഭിമുഖ്യത്തിൽ ഇരുപത്തിയൊന്നാമത് നാഷണൽ ക്ലയിന്റ് കൺസൽട്ടിംഗ് കോമ്പറ്റീഷന് സമാപനം കുറിച്ചു.
മൂന്നു ദിവസമായി നടന്ന വാശിയേറിയ മത്സരത്തിൽ സിംമ്പയോസിസ് ലോ സ്കൂൾ പൂനെയിലെ വിദ്യാർഥികളായ രുചി സഹസ്രബുദ്ദേയും, സിമ്രാൻ തരണിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിജയികളായവർക്ക് ജസ്റ്റിസ് പി ഗോവിന്ദ മേനോൻ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും 50000 രൂപയും ലഭിച്ചു.
രണ്ടാം സ്ഥാനം ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ മോഹലിയിലെ വിദ്യാർത്ഥികളായ മന്യ സിൻഹയും സിമർപ്രീറ്റ് കൗർ മോഖയും കരസ്ഥമാക്കി .
സമ്മാനത്തുകയായ 30000 രൂപയും ട്രോഫിയും ലഭിച്ചു. കോമ്പറ്റീഷനിലെ ബസ്റ്റ് ക്ലയിറ്റായി ലോ അക്കാഡമി വിദ്യാർത്ഥിനിയായ കീർത്തന സജീവിനെ തിരഞ്ഞെടുത്തു .
2021 നവംബർ 13. ന് വൈകുന്നേരം 6 മണിക്ക് ലോ അക്കാദമി ക്യാമ്പസ്സിൽ വെറുച്വലായി നടന്ന സമാപന ചടങ്ങിൽ കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് സി സി തോമസ്, അഡ്വ. മീര കെ, അഡ്വ. സന്തോഷ് മാത്യു, ലോ അക്കാദമി പ്രിൻസിപ്പാൾ ഹരീന്ദ്രൻ കെ ,പ്രൊഫ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ലോ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ സ്വാഗതവും സ്റ്റുഡന്റ് കൺവീനർ അജയ് വൈ നന്ദിയും രേഖപ്പെടുത്തി.