കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ്, ഹവിൽദാർ 8,326 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

Share

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ – ടെക്നിക്കൽ), ഹവിൽദാർ തസ്‌തികളിലെ ഒഴിവുകളിൽ എസ് എസ് സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്.

കേരളത്തിലെ ലാസ്റ്റ് ഗ്രേഡിന് തുല്യമായ ജോലിയാണിത്. അപേക്ഷകന്റെ യോഗ്യത – എസ് എസ് എൽ സി . 18- 27 വയസ് വരെയാണ് അപേക്ഷകന്റെ പ്രായപരിധി. അപേക്ഷകന് നിമയാനുസൃത വയസിലാവുകൾ ലഭിക്കും.
അപേക്ഷ ഫീസ് 100 രൂപയാണ്. വനിതകൾക്കും, പട്ടിക വിഭാഗങ്ങൾക്കും,ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് അടക്കേണ്ടതില്ല. സെക്ഷന് രണ്ടു ഘട്ടം പരീക്ഷയുണ്ട്. ആദ്യഘട്ടം ഒബിക്ക്റ്റിവ് ടൈപ്പ് മാതൃകയിൽ കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയും തുടർന്ന് ഇന്റർവ്യൂ. ഹവിൽദാർ ഒഴിവിലേയ്ക് ശാരീരിക ക്ഷമത പരീക്ഷയുമുണ്ട്.