ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയിലെ വിദ്യാർഥികൾ വിജയികളായി

Share

തിരുവനന്തപുരം : കേരള ലോ അക്കാദമി മൂട്ട്കോർട്ട് സൊസൈറ്റിയുടെയും ട്രയൽ അഡ്വക്കസി ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാമത് നാഷണൽ ട്രയൽ അഡ്വക്കസി കോമ്പറ്റീഷന് സമാപനം കുറിച്ചു. മൂന്ന് ദിവസം നീണ്ട വെർച്വലായി നടന്ന വാശിയേറിയ മത്സരത്തിൽ ദേവ്യാങ് ബഹ്‌റി, റാമ്പള്ളി ആദിത്യ, സായ് കീർത്തി എന്നിവർ വിജയികളായി.

WhatsApp Image 2021 10 08 at 9.12.03 PM 1

ഒന്നാം സമ്മാനമായ 17000 രൂപയ്ക്ക് ഇവർ അർഹരായി. രണ്ടാം സ്ഥാനം ലഭിച്ച സ്കൂൾ ഓഫ് ലോ ക്രൈസ്റ്റിലെ സന്ദീപാനി എ നേഗ്ളൂർ, ദർശിത പി, ഹേമങ് ദാർ 10000 രൂപക്ക് അർഹരായി. 2021 ഒക്ടോബർ 8 വൈകുന്നേരം 6 മണിക്ക് ലോ അക്കാദമി ക്യാമ്പസ്സിൽ വെർച്വലായി നടന്ന സമാപന ചടങ്ങിൽ ലോ അക്കാഡമി അസിസ്റ്റന്റ് പ്രൊഫ. അജിത നായർ സ്വാഗതം പറഞ്ഞു.

WhatsApp Image 2021 10 08 at 9.12.33 PM

ലോ അക്കാദമി ഡയറക്ടർ നാഗരാജ് നാരായണൻ, മുൻ കേരള ഹൈകോർട്ട് ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, സീനിയർ ക്രിമിനൽ ലോയർ അഡ്വ. എസ്. വി. പ്രേമകുമാരൻ നായർ, സീനിയർ ക്രിമിനൽ ലോയർ അഡ്വ. ദിലീപ് സത്യൻ, ലോ അക്കാദമി പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ കെ, പ്രൊഫ അനിൽ കുമാർ എന്നിവരും പങ്കെടുത്തു. സ്റ്റുഡനൻ്റ് കൺവീനർ ഹൃഷികേശ് ജയസർമൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *