തൂവെള്ളയില്‍ തിളങ്ങി മോഹൻലാല്‍; ഹിറ്റായി സുപ്രഭാതം നേര്‍ന്ന ഫോട്ടോ

Share

മോഹൻലാല്‍ സിനിമയിലും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ്. സാമൂഹ്യമാധ്യമങ്ങളിലും മോഹൻലാല്‍ സജീവമായി ഇടപെടാറുണ്ട്. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.

ഇപോഴിതാ മോഹൻലാല്‍ പങ്കുവെച്ച പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.
സുപ്രഭാതം നേര്‍ന്നാണ് മോഹൻലാല്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. തൂവെള്ള ഷര്‍ട്ടും ധരിച്ചുള്ള മോഹൻലാല്‍ ഇത് സിനിമയിലെ സ്റ്റില്ലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹൻലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12ത് മാൻ എന്ന സിനിമയും ചിത്രീകരണം തുടങ്ങിയിട്ടുണ്ട്.