തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

Share

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവർത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17ന് ഉച്ചയ്ക്ക് 2.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. നവീകരിച്ച ലക്ഷ്യ ലേബർ റൂം, നവജാത ശിശു പരിപാലന വിഭാഗം, ഒ.പി, അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.

2.2 കോടി രൂപ വിനിയോഗിച്ചാണ് ലക്ഷ്യ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലേബർ റൂം സജ്ജമാക്കിയത്. പുതിയ ലക്ഷ്യ ലേബർ റൂമിൽ ഒരേ സമയം 20 പേർക്ക് പ്രസവത്തിന് സൗകര്യമുള്ള ക്യൂബിക്കിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ ന്യൂ ബോൺ റീസസ്സീറ്റേഷൻ, ന്യൂ ബോൺ കെയർ കോർണർ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ട്രയാജ് സംവിധാനവും ലക്ഷ്യ മാനദണ്ഡം അനുസരിച്ച് പ്രസവശേഷം ഇമ്മീഡിയേറ്റ് പോസ്റ്റ്നേറ്റൽ കെയർ ഉൾപ്പെടെ നൽകുവാൻ സാധിക്കുന്ന എൽ.ഡി.ആർ മാതൃകയിലാണ് പുതുക്കിയ ലേബർ റൂം നിർമ്മിച്ചിട്ടുള്ളത്. നവീകരിച്ച ലേബർ റൂമിൽ സെൻട്രലൈസ്ഡ് എയർ കണ്ടീഷനിംഗ്, മെഡിക്കൽ ഗ്യാസസ് പൈപ്പ് ലൈൻ, കൂടാതെ വേദനരഹിത പ്രസവം എന്നീ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കെ.എം.എസ്.സി.എൽ. വഴിയാണ് ഉപകരണങ്ങളും സംവിധാനങ്ങളും വിതരണം നടത്തിയത്.

5 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് നവജാത ശിശു പരിപാലന വിഭാഗം നവീകരിച്ച് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. നവീകരിച്ച നവജാത ശിശു പരിപാലന വിഭാഗത്തിൽ ആധുനിക സൗകര്യങ്ങളുള്ള 10 ബെഡ്ഡുകൾ ഉൾപ്പെടുന്ന ഇൻബോൺ നേഴ്സറി, ട്രയേജ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, കൗൺസിലിംഗ് വിഭാഗം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *