മിനി ജോബ് ഡ്രൈവ് 6 ന് ആലപ്പുഴയിൽ

Share

മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഡ്രൈവ് 2025 ഫെബ്രുവരി ആറിന് ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യസ്ഥാപനങ്ങളിലെ നൂറ്റിഅന്‍പതോളം ഒഴിവുകളിലേക്കാണ് അവസരം. എസ് എസ് എല്‍ സി, പ്ലസ് ടു, ഐ ടി ഐ, ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ള 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ രാവിലെ 10 ന് സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെത്തണം.

സൗജന്യ രജിസ്‌ട്രേഷന്: https://forms.gle/uYLKk3LEZmwP4NUaA

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04792344301, 9526065246.