ക്ഷീരകർഷകർക്കായി മിൽക്ക്ഷെഡ് വികസന പദ്ധതി

Share

തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതി “മിൽക്ക്ഷെഡ് വികസന പദ്ധതി” (MSDP)യിലേക്ക് താല്പര്യമുള്ള കർഷകർക്ക് അപേക്ഷിക്കാം. പാൽ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്ന വികസന പദ്ധതിയാണ് MSDP(milkshed development programme). ക്ഷീരവികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ ക്ഷീരശ്രീയിൽ (https://ksheerasree.kerala.gov.in/) ഓൺലൈനായി ഒക്ടോബർ 20 വരെ അപേക്ഷിക്കാം.

ശാസ്ത്രീയമായ പാൽ ഉൽപ്പാദനം, സംഭരണം, സംസ്കരണം, ശുദ്ധമായ പാൽ ഉൽപ്പാദനം എന്നിവയ്ക്ക് പരമാവധി ഊന്നൽ നൽകി കർഷകർക്ക് പ്രേയോഗനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക പ്രവർത്തനങ്ങളുടെ യാന്ത്രികവൽക്കരണവും പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും, ക്ഷീര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓവർഹെഡ് ചെലവുകൾ കുറയ്ക്കുകയും അതുവഴി ക്ഷീരമേഖലയിൽ നിന്നുള്ള ലാഭം വർദ്ധിപ്പിക്കുകയും ഈ പദ്ധതി സംസ്ഥാനത്തെ പുരോഗമന ക്ഷീരകർഷകർക്ക് ഏറെ പ്രയോജനപ്രദമാണ്.

ക്ഷീര കർഷകർ, ക്ഷീര വികസന വകുപ്പ്,മിൽമ, സംസ്ഥാനത്തുടനീളമുള്ള മറ്റ് അറിയപ്പെടുന്ന പങ്കാളികൾ എന്നിവർക്ക് ഓട്ടോമേറ്റഡ് സേവനങ്ങള് നൽകുന്നതിനും കർഷകരുടെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനും ആരംഭിച്ചതാണ് ക്ഷീരശ്രീ.