ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും | MAMOOTY | MOHANLAL

Share

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും ഐക്യദാര്‍ഢ്യമറിയിച്ചത്. അഞ്ചുവര്‍ഷത്തെ അതിജീവന പോരാട്ടത്തെ വിവരിച്ചുകൊണ്ട് ഇന്ന് നടി സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പ് പങ്കുവച്ചായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും പിന്തുണ അറിയിച്ചത്.

ദുല്‍ഖര്‍ സല്‍മാനും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അഞ്ചുവർഷത്തെ അതിജീവനയാത്രയെക്കുറിച്ച് നടി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിനു പിന്നാലെ മലയാള സിനിമയിലെ മുന്‍നിര യുവ നടന്മാരും നടിമാരും കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയിരുന്നെങ്കിലും മുതിര്‍ന്ന നടന്മാരാരും പ്രതികരിച്ചിരുന്നില്ല.

ആക്രമണക്കേസില്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ വരികയും പുതിയ കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ മമ്മൂട്ടിയുടെ ഐക്യദാര്‍ഢ്യത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. നിനക്കൊപ്പമുണ്ട് എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ മമ്മൂട്ടി കുറിച്ചത്. നടിയുടെ കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ പങ്കുവെച്ച് ബഹുമാനിക്കുന്നു എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

Leave a Reply

Your email address will not be published.