18 വയസ് വരെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ പുർത്തികരിക്കുന്ന രാജ്യത്തെ ആദ്യ പ്രദേശമായി ലക്ഷദ്വീപ് | LAKSHADWEEP VACCINATION

Share

കോവിഡ് പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി 15 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിൽ വാക്സിൻ കുത്തിവയ്പ്പ് പുർത്തികരിക്കുന്ന രാജ്യത്തെ ആദ്യ പ്രദേശമായി മാറി ലക്ഷദ്വീപ്.

ജനസംഖ്യാടിസ്ഥാനത്തിൽ ചെറിയ ദൗത്യമായിരുന്നുവെങ്കിലും ഭൂമിശാസ്ത്ര പരമായ ലക്ഷദ്വീപിൻ്റെ വെല്ലുവിളികൾ മറികടന്നാണ് ലക്ഷദ്വീപ് ഈ ദൗത്യം നിറവേറ്റിയത്.

(Jan) ഈ മാസം 3 ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫൂൽ പട്ടേൽ കവരത്തി ദ്വീപിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച വാക്സിൻ ക്യാംപേയിന് ഒരാഴ്ച്ച പിന്നിടുമ്പോൾ 3492 കുട്ടികളിൽ പ്രതിരോധ വാക്സിൻ കുത്തിവയ്പ്പ് പൂർത്തികരിക്കാൻ സാധിച്ചതായി ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി.

കുട്ടികളിലെ വാക്സിൻ വിതരണ യക് ഞത്തിൽ സഹകരിച്ച ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ലക്ഷദ്വീപ് ജില്ലാ കലക്ടർ അസ്കർ അലി അഭിനന്ദിച്ചു.