തിരുവനന്തപുരം. കുടുംബശ്രീ നടപ്പിലാക്കുന്ന വ്ലോഗ് റീൽസ് സീസൺ ടു വിലേക്ക് കലാകാരന്മാർക്ക് അപേക്ഷിക്കാം. വ്ലോഗ് തയ്യാറാക്കുന്ന മത്സരാർത്ഥികൾ ‘കുടുംബശ്രീ കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ’ മുൻനിർത്തി 5 മിനിറ്റിൽ കവിയാത്ത വീഡിയോകൾ ജനുവരി 30 ന് മുൻപ് കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അയക്കണം. ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 50000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 40000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 30000 രൂപയും കാഷ് പ്രൈസായും ട്രോഫിയും സർട്ടിഫിക്കറ്റുകളും ലഭിക്കും.
റീൽസ് മത്സരത്തിൽ പങ്കെടുക്കുന്നവർ ഒരു മി നിറ്റിൽ കവിയാത്ത വിഡിയോയാണ് അയക്കേണ്ടത്. റീൽസ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 25,000, 20,000, 15,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30
അപേക്ഷകൾ സമർപ്പിക്കേണ്ട ഔദ്യോഗിക വെബ്സൈറ്റ്: www.kudumbashree.org/ vlog-reels2025