കോഴിക്കോട് വീണ്ടും തീ; കൊളത്തറയിലെ ചെരുപ്പ് കമ്പനിയിലാണ് തീപിടുത്തം | KOZHIKODE FIRE

Share

കോഴിക്കോട് കൊളത്തറ റഹിമാൻ ബസാറിൽ ചെരുപ്പ് കമ്പനിക്ക് തീപിടിച്ചു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മാർക്ക് ചെരുപ്പ് കമ്പനിയിലാണ് അഗ്നിബാധ.സംഭവം അറിഞ്ഞയുടനെ അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല.

മീഞ്ചന്ത, ബീച്ച്,വെള്ളിമാടുകുന്നു നിന്നുമുള്ള ആറ് യൂണിറ്റ് ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി.

നിരവധി ചെരുപ്പു നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്ഥലമാണ് എന്നത് കൊണ്ട് തന്നെ തീ പിടുത്തം ആശങ്കക്കിടയാക്കിയിരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

Leave a Reply

Your email address will not be published.