കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 556 കോടി രൂപ വായ്പ വിതരണം ചെയ്തു

Share

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സർക്കാർ ഗ്യാരന്റി ഫലപ്രദമായി ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിൽ ദേശീയ കോർപ്പറേഷനിൽ നിന്നും ലഭിച്ച വായ്പ ഉപയോഗിച്ച് 2024-25 സാമ്പത്തിക വർഷം 556 കോടി രൂപ വായ്പയായി വിതരണം ചെയ്തു.

കോർപ്പറേഷന്റെ വായ്പ വിതരണ പ്രവർത്തനങ്ങൾ പ്രധാനമായി നടത്തുന്നത് സംസ്ഥാന സർക്കാർ ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ ദേശീയ കോർപ്പറേഷനുകളിൽ നിന്നും ലഭിക്കുന്ന വായ്പ ഉപയോഗിച്ചാണ്. ഇപ്രകാരമുള്ള വായ്പകൾക്ക് യഥാസമയം സർക്കാർ ഗ്യാരന്റി ലഭിക്കാറുണ്ട്. കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളായി 1400 കോടി രൂപയുടെ ഗ്യാരന്റി കോർപ്പറേഷന് സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുകയുണ്ടായി. ഇതിൽ 400 കോടി രൂപയുടെ സംസ്ഥാന സർക്കാർ ഗ്യാരന്റി 2023-24 സാമ്പത്തിക വർഷമാണ് ലഭിച്ചത്.