രണ്ടാമത് ദേശീയ എ ഡി ആർ കോമ്പറ്റീഷന് തുടക്കമായി

Share

തിരുവനന്തപുരം : കേരള ലോ അക്കാദമി മൂട്ട് കോർട്ട് സൊസൈറ്റിയുടെയും എ ഡി ആർ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാമത് ദേശീയ എ ഡി ആർ (ആൾട്ടർനേറ്റ് ഡിസ്പ്യൂട്ട് റെസൊല്യൂഷൻ) കോമ്പറ്റീഷൻ്റെ ഉദ്ഘാടനം ഒക്ടോബർ 7ന് ലോ അക്കാദമിയിൽ വെച്ച് വെർച്വലായി നടന്നു.

അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. തുല്യനീതിയും സൗജന്യ നിയമസഹായവും സംബന്ധിച്ച രാഷ്ട്ര നയത്തിന്റെ നിർദ്ദിഷ്ട തത്വങ്ങൾ നേടിയെടുക്കാനുള്ള ശ്രമമായി ഇന്ത്യയിൽ എ ഡി ആർ നെ അംഗീകരിക്കപ്പെട്ടിരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വിവിധ ലോ കോളേജുകളിൽ നിന്നും കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു. മധ്യസ്ഥത ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനോ മധ്യസ്ഥത വഹിക്കുന്നതിനോ എഡിആർ മേഖലയിൽ അഭിഭാഷകർക്ക് ഈ കാലഘട്ടത്തിൽ വലിയ പങ്കുണ്ടെന്നും കൂട്ടിച്ചേർത്തു.

കേരള ലോ അക്കാദമി ഡയറക്ടർ നാഗരാജ് നാരായണൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ, പ്രൊഫ. അനിൽ കുമാർ തുടങ്ങി നിരവധി അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്ന ചടങ്ങിന് ലോ അക്കാദമി അസ്സി. പ്രൊഫസർ ദർശനാ എസ് തമ്പി സ്വാഗതവും അസ്സി. പ്രൊഫ. പ്രിയ എം കെ നന്ദിയും പറഞ്ഞു.