കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ കമ്പ്യൂട്ടർ വേഡ് പ്രോസസിങ് പരീക്ഷ 21 മുതൽ

Share

കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേഡ് പ്രോസ്സസിങ്) പരീക്ഷ ജൂൺ 21 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തും. പരീക്ഷയിൽ പങ്കെടുക്കുന്നതിന് പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുളള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ലെ KGTE2024 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് പരീക്ഷാസമയവും, തീയതിയും തിരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് സെലക്ട് ചെയ്തവർക്കു മാത്രമേ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കൂ. ഇത്തരത്തിൽ സമയക്രമം സെലക്ട് ചെയ്തവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ എന്നിവയ്ക്ക് പ്രത്യേകം സമയം തിരഞ്ഞെടുക്കണം. മേയ് 31 മുതൽ ജൂൺ 18 വരെ ഇതിന് വൈബ്‌സൈറ്റിൽ അവസരം ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും അടയ്ക്കണം.