കെ-ടെറ്റ് പരീക്ഷ: ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

Share

കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ വെബ്‌സൈറ്റിൽ. https://ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഹാൾടിക്കറ്റ് ലഭിക്കുക. ഏപ്രിൽ 2024 വിജ്ഞാപന പ്രകാരമാണ് പരീക്ഷ നടത്തുക. പ്രസ്തുത വിജ്ഞാപനത്തിൽ ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള പരീക്ഷാർഥികൾ ജൂൺ 15നു മുമ്പായി നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഫോട്ടോ റീഅപ്‌ലോഡ്‌ ചെയ്യണം. ജൂൺ 15ന് മുമ്പായി ഫോട്ടോ റീഅപ്‌ലോഡ്‌ ചെയ്യാത്തവർക്ക് ഹാൾടിക്കറ്റ് ലഭിക്കുന്നതല്ല.