നിലവിൽ 5122-ലധികം സ്ഥാപനങ്ങളിലുമായി 72,000-ത്തിലധികം പ്ലേസ്മെന്റുകൾ നടത്തി ജോബ്സ്റ്റാർസ് എച്ച്ആർ സൊല്യൂഷൻസ് മുന്നേറുന്നു
എറണാകുളം: വിദ്യാഭ്യാസത്തിന് അനുസരിച്ച ജോലി എന്ന സ്വപ്നവുമായി ജീവിക്കുന്ന യുവാക്കൾക്ക് പ്രതീക്ഷയായി മാറുകയാണ് ജോബ്സ്റ്റാർസ് എച്ച്ആർ സൊല്യൂഷൻസ്. നിലവിൽ 5122-ലധികം സ്ഥാപനങ്ങളിൽ 72,000-ത്തിലധികം പ്ലേസ്മെന്റുകൾ നടത്തി ജോബ്സ്റ്റാർസ് എച്ച്ആർ സൊല്യൂഷൻസ് മുന്നേറുന്നു. ലോകമെമ്പാടുമുള്ള തൊഴിൽ ദാതാക്കൾക്കും ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ പ്രതീക്ഷയാണ് ജോബ്സ്റ്റാർസ് എച്ച്ആർ സൊല്യൂഷൻസ്.
ഈ മേഖലയിൽതന്നെ നിരവധി അവാർഡുകൾ നേടികൊണ്ട് “2023-ലെ 10 ഐക്കണിക് ബ്രാൻഡുകളിൽ” ഒന്നായി ജോബ്സ്റ്റാർസ് മാറുകയും ലോകമെമ്പാടും ഓഫീസുകളുമായി ആഗോള സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. കൂടാതെ ലോകമെമ്പാടും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അൺലിമിറ്റഡ് ഇന്ത്യൻ ഓവർസീസ് റിക്രൂട്ട്മെൻ്റ് ലൈസൻസും (MEA B-2023/KER/COM/1000+/5/10680/2024) നേടിയെടുത്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ആധുനിക സാങ്കേതിക സംവിധാനങ്ങളുടെയും സഹായത്തോടെ മുൻനിര സാന്നിധ്യം ഉറപ്പിക്കുകയാണ് ജോബ്സ്റ്റാർസ് എച്ച്ആർ സൊല്യൂഷൻസ്.
ജോബ്സ്റ്റാർസിന്റെ വളർച്ചക്ക് ഡയറക്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ ഡോ. മനീഷ് കുമാർ സിംഗും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഡയറക്ടർ എന്ന നിലയിൽ ശ്രീമതി അഞ്ജു കമലാഹാസനും പ്രധാന പങ്ക് വഹിക്കുന്നു. വിദേശത്തും സ്വാദേശത്തും ജോലിക്കായി ശ്രമിക്കുന്നവർക്ക് മികച്ച പരിഹാരമാണ് ഈ സ്ഥാപനം . ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ആധുനിക സാങ്കേതിക സംവിധാനങ്ങളുടെയും സഹായത്തോടെ സുതാര്യമായി പ്രവർത്തിക്കുന്ന ജോബ്സ്റ്റാർസ് എച്ച്ആർ സൊല്യൂഷൻസ് ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ അവസരങ്ങളുടെ വാതിൽ തുറന്നിടുകയാണ്.
കൂടുതൽ വിവരങ്ങൾക്ക്: www.Jobstarsindia.com .