പട്ടികജാതി യുവതീ യുവാക്കൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം

Share

എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആലുവ ജില്ലാ ആശുപത്രി, കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രി, പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലും ബി എസ് സി നേഴ്സിംഗ്, ജനറൽ നേഴ്‌സിംഗ്‌, പാരാമെഡിക്കൽ, പോളിടെക്‌നിക്,ഐടിഐ യോഗ്യതയുളള പട്ടികജാതി യുവതീ യുവാക്കളെ ഒരു വർഷത്തേക്ക് പരിശീലനത്തിനായി നിയോഗിക്കുന്നു.

ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്‌പര്യമുള്ളവർ അതാത് ഗ്രാമ പഞ്ചായത്ത് എസ് സി പ്രൊമോട്ടർമാരുമായോ ജില്ലാ/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30 ആണ്.

കൂടുതൽ വിവരങ്ങൾക്ക്: 0484 2952256.