തൊഴിലിന് തൊഴിൽ മിഷൻ: പുതിയ ആശയം നവകേരള സദസ്സ് വേദിയിൽ

Share

സംസ്ഥാനത്തു തൊഴിൽ സാധ്യതകൾ കൂടുതൽ വർധിപ്പിക്കുന്നതിനായി തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്ന് നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസന സങ്കൽപ്പങ്ങൾ ഏതു രീതിയിൽ യാഥാർഥ്യമാക്കണമെന്നതിന്റെ മികച്ച ആശയങ്ങളാണു നവകേരള സദസിന്റെ വേദിയിൽ ഉയരുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തൊഴിൽ മേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി തൊഴിൽ മിഷൻ എന്ന ആശയത്തിന്റെ സാധ്യതകൾ പരിഗണിക്കണമെന്നും ആറ്റിങ്ങൽ മണ്ഡലത്തിൽനിന്നുള്ള ഷജിൻ അന്ത്രുയ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇതിനു മറുപടിയായാണ് തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞത്.