ഐ ഐ ഐ സി യില്‍ തൊഴിൽ അധിഷ്ടിത സ്ത്രീ ശാക്തീകരണ പരിശീലന പരിപാടി

Share

കൊല്ലം : കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയുടെ 90 ശതമാനം ഫീസും സര്‍ക്കാര്‍ വഹിക്കും.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍ (വരുമാന രേഖ), സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍/പട്ടിക ജാതി /പട്ടിക വര്‍ഗ/ഒബിസി വിഭാഗത്തില്‍പെടുന്നവര്‍(വരുമാനം തെളിയിക്കുന്നരേഖ ,സമ്പാദ്യം തെളിയിക്കുന്ന രേഖ), കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവര്‍ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം). ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക(തെളിയിക്കുന്ന രേഖ). വിഭിന്ന ശേഷിയുള്ള കുട്ടി/കുട്ടികളുടെ അമ്മ (തെളിയിക്കുന്ന രേഖ). വിധവ/വിവാഹ മോചനം നേടിയവര്‍ (തെളിയിക്കുന്ന രേഖ).ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

എട്ടാം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. നവംബര്‍ 16ന് മുന്‍പായി യോഗ്യത തെളിയിക്കുന്ന രേഖകള്‍ സ്ഥാപനത്തില്‍ നേരിട്ട് ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 8078 980 000, 9188 127 532

വെബ്സൈറ്റ്: www.iiic.ac.in