ഭിന്നശേഷിക്കാർക്കുള്ള തൊഴിൽമേള ഒക്‌ടോബർ നാലിന്

Share

മലപ്പുറം: ഭിന്ന ശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന തൊഴിൽ മേള ഒക്‌ടോബർ നാളെ രാവിലെ 10 ന് മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നടക്കും. കൊണ്ടോട്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കൊണ്ടോട്ടി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന തണൽ കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

ശ്രവണ ,സംസാര ,കാഴ്ചപരിമിതരും ,ശാരീരിക ,വൈകല്യം ഉള്ളവരും അതെ സമയം ജോലി ചെയ്യാൻ കഴിയുന്നവരുമായ 20 നും 40 നും ഇടിയിൽ പ്രായമുള്ളവരുടെ ഡാറ്റ ശേഖരിക്കുകയും അത്തരം ആളുകൾക്ക് യോജിച്ച ജോലി കണ്ടെത്തി നൽകുക എന്നതാണ് ലക്ഷ്യം. ഭിന്ന ശേഷിക്കാർക്ക് അഭിമാനത്തോടെ ജീവിക്കാൻ സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്, പലപ്പോഴും ഇത്തരക്കാരെ ജോലിക്ക് വെക്കുന്നതിനു സമൂഹത്തിൽ നിന്നും പിന്തുണ ലഭിക്കുന്നില്ല. ഇവർക്ക് ആവശ്യമായ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കിയും ജോലി നൽകാൻ തയാറുള്ള വ്യാപാരികളടക്കമുള്ളവരുമായി ബന്ധപ്പെട്ടും ഇവർക്ക് ഉപജീവന മാർഗങ്ങൾ കണ്ടെത്തി നൽകുകയും, ഭിന്ന ശേഷിക്കാരുടെ രക്ഷിതാക്കൾക്കും ഇത് സംബന്ധിച്ച അവബോധം നൽകുകയും ചെയ്യും.

എയ്ഡഡ് സ്കൂളിൽഅടക്കം ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന തൊഴിൽമേളയിലൂടെ അർഹതയുള്ളവരെ കണ്ടെത്തി വിവരശേഖരണം നടത്തുന്നതിനും മേളയിലൂടെ സാധിക്കും.