തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ‘Scale up production of plants for large scale multiplication of high value medicinal plants of the western Ghats by Micropropagation (in vitro) for commercial cultivation/ custom farming at Chhattisgarh state’ എന്ന ഗവേഷണ പദ്ധതിയിൽ താൽക്കാലിക ഒഴിവുകളിലേക്ക് (6 മാസത്തേക്ക്) അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോജക്ട് ഫെല്ലോ /ടിഷ്യു കൾച്ചർ കൺസൾട്ടന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്/ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകൾ.
സീനിയർ പ്രോജക്ട് ഫെല്ലോ /ടിഷ്യു കൾച്ചർ കൺസൾട്ടന്റ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബയോടെക് നോളജിലോ ബോട്ടണിയിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്ലാന്റ് ടിഷ്യു കൾച്ചർ (പ്ലാന്റുകളും പ്രൊഡക്ഷനും മദർ സ്റ്റോക്ക് മെയിന്റനൻസും)/ ഔഷധ സസ്യങ്ങളുടെ വൻതോതിലുള്ള പ്രചാരണത്തിൽ പരിചയം. വൈവിധ്യമാർന്ന ഔഷധ സസ്യങ്ങളുടെ എക്സ്-സിറ്റു ജംപ്ലാസം മെയിന്റനൻസ്, സ്‌കെയിൽ അപ്പ് പ്രൊഡക്ഷൻ സിസ്റ്റങ്ങൾ/എലൈറ്റ് ലൈനുകളുടെ ഇൻ വിട്രോ മോർഫോജെനിക് സിസ്റ്റങ്ങളിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെല്ലോഷിപ്പ് പ്രതിമാസം 35,000 രൂപ + എട്ട് ശതമാനം എച്ച്.ആർ.എ.
ടെക്നിക്കൽ അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവുണ്ട്. ബോട്ടണിയിലോ ലൈഫ് സയൻസിലോ അഗ്രികൾച്ചറിലോ ഹോർട്ടികൾച്ചറിലോ അല്ലെങ്കിൽ അനുബന്ധ കോഴ്സുകളിലോ ഉള്ള ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. പ്ലാന്റ് ടിഷ്യു കൾച്ചറിൽ ആറു മാസം/ ഒരു വർഷത്തെയോ പ്രവൃത്തിപരിചയം, ഗ്രീൻ ഹൗസ് മെയിന്റനൻസ്/ മെറിക്ലോണുകളുടെ നഴ്സറി മാനേജ്മെന്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ഫെല്ലോഷിപ്പ് പ്രതിമാസം 18,000 രൂപ. പ്രായം 01.01.2024 ൽ 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.
താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്ക റ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ 21ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
വിശദവിവരങ്ങൾക്ക്: www.jntbgri.res.in.