തുരങ്കങ്ങളിലൂടെ വിമാനം പറത്തി ഇറ്റാലിയന്‍ സ്റ്റണ്ട് പൈലറ്റ്; വീഡിയോ കാണാം..

Share

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഇറ്റാലിയന്‍ സ്റ്റണ്ട് പൈലറ്റ് ഡാരിയോ കോസ്റ്റയുടെ വിമാനം പറത്തല്‍ വീഡിയോ. തുര്‍ക്കിയിലെ ഇസ്താംബൂളിലെ രണ്ട് തുരങ്കങ്ങളിലൂടെ അനായാസമായി ചെറുവിമാനം പറത്തി ലോകറെക്കോഡുകള്‍ സൃഷ്ടിച്ചാണ്. കോസ്റ്റ സമൂഹമാധ്യമങ്ങളില്‍ സംസാരവിഷയമായത്.


ഓസ്ട്രിയന്‍ കമ്പനിയായ റെഡ്ബുള്‍ ട്വിറ്ററില്‍ വീഡിയൊ പങ്കുവെച്ചതിന് ശേഷമാണ് ഈ ധീരമായ സ്റ്റണ്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ‘രണ്ട് തുരങ്കങ്ങളിലൂടെ വിമാനം പറത്തിയ ആദ്യത്തെ വ്യക്തിയായി ഡാരിയോ കോസ്റ്റ മാറി’ എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ റെഡ്ബുള്‍ പറഞ്ഞത്. ഇപ്പോള്‍ ആറര ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ശക്തമായ കാറ്റ് ഉണ്ടായിരുന്നിട്ടും, കോസ്റ്റ കൃത്യമായി തുരങ്കത്തിനുള്ളിലൂടെ വിമാനം പറത്തി. 360 മീറ്റര്‍ തുരങ്കത്തിലൂടെ ആദ്യം പറന്ന കോസ്റ്റ തുടര്‍ന്ന് 1,160 മീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെ പറന്നാണ് ലോക റെക്കോഡ് സൃഷ്ടിച്ചത്. 43.44 സെക്കന്‍ഡാണ് സ്റ്റണ്ട് പൂര്‍ത്തിയാക്കാന്‍ കോസ്റ്റയ്ക്ക് വേണ്ടിവന്നത്.