രണ്ടാം വിവാഹത്തിലെ ആഡംബരങ്ങള്‍; വിമര്‍ശനങ്ങള്‍ പണം വാങ്ങിയിട്ട്: ബാല

Share

ചെന്നൈ: നടന്‍ ബാലയുടെ രണ്ടാം വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലും താരം പങ്കുവെച്ചിരുന്നു.വിവാഹത്തിന് മുമ്പുള്ള സന്ദര്‍ഭങ്ങളും അതിന് ശേഷം ഭാര്യവീട്ടുകാര്‍ നല്‍കിയ ആഡംബര കാറുംതന്റെ അമ്മ ഭാര്യക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങളുമൊക്കെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ആദ്യ ഭാര്യ അമൃതസുരേഷിനെയും മകളെയും ഒഴിവാക്കി മറ്റൊരു ജീവിതം ആരംഭിച്ച നടനെതിരെ നേരത്തെയും ചിലര്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ രണ്ടാം വിവാഹത്തിന്റെ ആഡംബരങ്ങള്‍ കൂടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതും വന്‍ വിമര്‍ശനത്തിനാണ് ഇടനല്‍കിയത്.

എന്നാല്‍ ഈ പോസ്റ്റുകളില്‍ എന്തിനാണ് തന്റെ ഭാര്യ എലിസബത്തിനെതിരെ മോശം രീതിയില്‍ പലരും പ്രതികരിക്കുന്നതെന്നാണ് ഇപ്പോള്‍ ബാല ചോദിക്കുന്നത്. ഇത്തരം മോശം കമന്റുകള്‍ വ്യാജ ഐഡിയില്‍ നിന്ന് വന്നതാണെന്ന് ബാല ആരോപിക്കുന്നു.

കൂടാതെ ഈ മോശം കമന്റുകളൊക്കെ പെയ്ഡ് കമന്റുകളാണെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ കാര്യം നോക്കി ജീവിച്ചുകൂടെ. എന്തിനാണ് തന്റെ കുടുംബകാര്യം നോക്കുന്നത്. ഇത്രയും ഐഡികള്‍ക്ക് എതിരെ പോലിസിനെ സമീപിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ അതിന് മുതിരുന്നില്ലെന്നും എന്നാല്‍ ഭാവിയില്‍ അതായിരിക്കില്ല സ്ഥിതിയെന്നും ബാല പറഞ്ഞു.

എലിസബത്തിന് ഇന്ന് പിറന്നാളാണ്,അപ്പോള്‍ വളരെ മോശമായി സംസാരിക്കുന്നത് തെറ്റാണ്. അവര്‍ക്ക് അമ്മയും പെങ്ങമാരും ഉണ്ടാകും ഇത്തരത്തില്‍ നെഗറ്റീവ് കമന്റിടുന്നത് വളരെ തെറ്റാണെന്ന് ബാല പറഞ്ഞു.എന്തായാലും ആദ്യ വിവാഹം മുതല്‍ സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് ചര്‍ച്ചക്ക് ഇടം നല്‍കിയ താരം രണ്ടാംവിവാഹവും സോഷ്യല്‍മീഡിയയിലൂടെ വലിച്ചിഴക്കുന്നത് എന്തിനാണെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *