ഗവേഷകർക്കുള്ള ഇന്റേൺഷിപ്പ്: 10 ഒഴിവുകൾ

Share

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) ഗവേഷകർക്കുള്ള ഇന്റേൺഷിപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. ആകെ 10 ഒഴിവുകളാണുള്ളത്.

നരവംശശാസ്ത്രം/സോഷ്യോളജി/സോഷ്യൽവർക്ക്/സ്റ്റാറ്റിസ്റ്റിക്സ്/ഭാഷ്യശാസ്ത്രം/ ലൈബ്രറി സയൻസ് തുടങ്ങിയ സാമൂഹിക ഭാഷാ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിഫലം പ്രതിമാസം 10,000 രൂപ. കാലാവധി പരമാവധി എട്ട് മാസം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 36 വയസിൽ കൂടരുത്. പട്ടികജാതി/വർഗ്ഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്. പട്ടിക സമുദായക്കാർക്ക് മുൻഗണന ലഭിക്കും.

ഉദ്യോഗാർത്ഥികൾ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ kirtads.kerala.gov.in ലെ google form മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജൂലൈ 10നു വൈകിട്ട് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ പരിശോധിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ നടത്തുന്ന തീയതി ഫോൺ മുഖേനയോ ഇ-മെയിലിലോ അറിയിക്കും.