മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിക്കും. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ലിഫ്റ്റ്, 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ചുറ്റുമതില്‍ ഗേറ്റ്, വാട്ടര്‍ ടാങ്ക്, നവീകരിച്ച ഒ.പി കൗണ്ടര്‍, ഫാര്‍മസി, എമര്‍ജന്‍സി വാര്‍ഡ്, ജനറല്‍ വാര്‍ഡ്, ജനനി സ്‌പെഷ്യല്‍ ക്ലിനിക്ക് എന്നിവയുടെയും പുതുതായി ആരംഭിക്കുന്ന പേശീ അസ്തിരോഗ അസുഖങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ ഒ.പി, സ്പീച്ച് തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് പരിചരണത്തിനായുള്ള കാരുണ്യ പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.