മുംബൈയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി ഒരു കോടി തട്ടി

Share

മുംബൈ: മുംബൈയിൽ തോക്ക് ചൂണ്ടി മൂവർസംഘം ഒരു കോടി രൂപ കൊള്ളയടിച്ചു.കഴിഞ്ഞ ദിവസം മുളുണ്ടിലെ ഒരു പണപിടപാട് സ്ഥാപനത്തിലാണ് പട്ടാപകൽ സംഭവം അരങ്ങേറിയത്.മൂന്ന് അജ്ഞാതർ വന്ന് ഓഫീസ് ജീവനക്കാരെ തോക്ക് ചൂണ്ടി ഒരു കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അതേസമയം, മൂന്ന് അജ്ഞാതർക്കെതിരെ കേസെടുത്തു അന്വേഷിച്ചു വരിക ആണെന്ന് പോലീസ് അധികൃതർ അറിയിച്ചു.