IBPS റിക്രൂട്ട്മെന്റ്: 9995 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

കേരളത്തിലെ കേരള ഗ്രാമീൺ ബാങ്ക് അടക്കമുള്ള ഇന്ത്യയിലെ വിവിധ ഗ്രാമീണ/ റൂറൽ ബാങ്കുകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം ഐബിപിഎസ് പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ വിവിധ ഗ്രാമീണ ബാങ്കുകളിലായി 9995 ഒഴിവുകളിലേക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Office Assistant (5585), Officer Scale-I (AM) (3499), General Banking Officer (Manager) Scale-II (496), IT Officer Scale-II (94), CA Officer Scale-II (60), Law Officer Scale-II (30), Treasury Manager Scale-II(21), Marketing Officer Scale-II (11), Agriculture Officer Scale-II (70), Officer Scale III (Senior Manager) (129) എന്നീ വേക്കൻസികളാണ് നിലവിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌.

Office Assistants (Multipurpose) തസ്തികയിലേക്ക് 18-28 വയസ്സ് വരെയും, Officer Scale-I (Assistant Manager) തസ്‌തികയിൽ 18-30 വയസ്സ് വരെയും, Officer Scale-II General Banking Officer (Manager), Officer Scale-II Specialist Officers (Manager) തസ്‌തികകളിൽ 21-32 വയസ്സ് വരെയും, Officer Scale-III (Senior Manager) തസ്‌തികയിൽ 21-40 വയസ്സ് വരെയുമാണ് പ്രായപരിധി. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും 5 വയസും , ഒബിസി: 3 വയസും,PWD: 10 വയസും,വിരമിച്ച സൈനികർക്ക്: പരമാവധി പരിധി 50 വയസ്സ് വരെയും, 1984- ലെ കലാപം ബാധിച്ച ആളുകളിൽ നിന്ന് പരമാവധി അഞ്ച് വയസ്സ് വരെയും വയസിളവ് ഉണ്ടായിരിക്കുന്നതാണ്. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതാണ്.

ഔദ്യോഗിക വെബ്സൈറ്റ്: https://www.ibps.in/