കേരള ടൂറിസം വകുപ്പിന് കീഴിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 29

Share
    കേരളസർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) തിരുവനന്തപുരം കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.  ഗസ്റ്റ് ഫാക്കൽറ്റി ഇൻ ഹോട്ടൽ മാനേജ്‌മെന്റ്/ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാർക്കറ്റിംഗ്, ഗസ്റ്റ് ഫാക്കൽറ്റി ഇൻ ടൂറിസം മാനേജ്‌മെന്റ്, ഗസ്റ്റ് ഫാക്കൽറ്റി ഇൻ ഐ.ടി മാനേജ്‌മെന്റ് എന്നീ തസ്തികകളിലാണ് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.

പ്രസ്തുത തസ്തിക യോഗ്യതകളും മറ്റ് വിവരങ്ങളും കിറ്റ്സിന്റെ വെബ്സൈറ്റിൽ (www.kittsedu.org) ലഭ്യമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 29ന് മുമ്പ് അയയ്ക്കണം.