ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ അസി. പ്രൊഫസര്‍ തസ്തികയിൽ കരാര്‍ നിയമനം

Share

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ സിദ്ധാന്ത സംഹിത സംസ്‌കൃത വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിലെ രണ്ട് ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ആയുര്‍വേദത്തിലെ സിദ്ധാന്ത സംഹിത സംസ്‌കൃത വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എ ക്ലാസ് മെഡിക്കല്‍ ഓഫീസര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അധ്യാപന പ്രവര്‍ത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 10ന് പകല്‍ 11ന് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0484 2777374