എസ് സി / എസ് ടി , ഒബിസി/ഒഇസി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഡിഗ്രിതല പരീക്ഷാപരിശീലനം

Share

ആലുവ: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രിതല പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ഉടന്‍ ആരംഭിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം / തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.

ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒബിസി/ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 20-ന് മുമ്പ് ഈ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.