കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ

Share

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി യുടെ ആഭിമുഖ്യത്തിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനം. ജൂലായ് മുതൽ ആരംഭിക്കുന്ന സൗജന്യ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്ലസ്ടുവും അധികയോഗ്യതയും ഉള്ള പട്ടികജാതി/ പട്ടികവർഗ ഉദ്യോഗാർഥികളിൾക്ക് സ്റ്റൈപന്റോടുകൂടി പഠിക്കാം. പ്ലസ് ടു യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. 2021 മുതൽ വർഷങ്ങളിൽ കഴക്കൂട്ടം റൂറൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾ മേയ് 30ന് മുമ്പായി അസൽ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം കഴക്കൂട്ടം റൂറൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2413535.