മത്സര പരീക്ഷകൾക്കു സൗജന്യ പരിശീലനം: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20

Share
    കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെടുന്ന യുവതീ യുവാക്കൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സംസ്ഥാനത്തുടനീളം നടത്തുന്ന 24 യുവജന പരിശീലന കേന്ദ്രങ്ങളിലായി (Coaching Centre for Minority Youth) പി.എസ്.സി, യു.പി.എസ്.സി., ബാങ്കിംഗ് തുടങ്ങി മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. തിങ്കൾ മുതൽ വെള്ളി വരെ 5 ദിവസങ്ങളിലായി 6 മാസം ദൈർഘ്യമുള്ള റഗുലർ ബാച്ചുകളും ശനി, ഞായർ എന്നീ ദിവസങ്ങളിൽ ഹോളിഡേ ബാച്ചും നടത്തുന്നു. 2024 ലെ ജൂലൈ ബാച്ചിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. പ്ലസ്ടു/ ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഫോം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റായ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജില്ലകളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ നിന്നും അപേക്ഷകൾ ലഭ്യമാക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. 

കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.inhttp://www.minoritywelfare.kerala.gov.in.