ബാലഭവനിൽ അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം

Share

കേരളാ സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ – മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം 2024 കവിയും എഴുത്തുകാരനുമായ ഡോ. കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാർ സിംഗർ ജൂനിയർ ഫെയിം പ്രാർത്ഥന രതീഷ് മുഖ്യതിഥിയായിരുന്നു. സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, രാജേഷ് ജി.ആർ എന്നിവർ സംസാരിച്ചു.

Ad 4
       മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കെ.ജയപാൽ, സി.എസ്. സുരേഷ്ബാബു എന്നിവർ ആശംസാ പ്രസംഗം നടത്തി. ബാലഭവൻ ലൈബ്രറിയിലേക്ക് അലമാരയും പുസ്തകങ്ങളും, കമ്പ്യൂട്ടർ ലാബിലേക്ക് കമ്പ്യൂട്ടറുകളും സംഭാവന ചെയ്ത എസ്.എഫ്.എസ് ഹോംസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എം. രാജഗോപാലിനെ ചടങ്ങിൽ ആദരിച്ചു. ബാലഭവൻ എക്സിക്യൂട്ടീവ് ഓഫീസർ ഒ.കെ രാജൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ് വി.കെ നിർമ്മലാകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.