എംപ്ലോയി പ്രൊവിഡൻ്റ് ഫണ്ട്: സാമൂഹിക സുരക്ഷാ പദ്ധതിയാണ്

Share

സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്. ഇന്ത്യയിൽ ശമ്പളം വാങ്ങുന്ന എല്ലാ വ്യക്തികള്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ അക്കൗണ്ട് നേടാം. ഈ അക്കൗണ്ടിൽ വഴി ലഭിക്കുന്ന തുക വിരമിക്കലിന് ശേഷമുല്ല വരുമാനമാണ്.

ഇപിഎഫ്ഒ എല്ലാ മാസവും ഒരു നിശ്ചിത തുക ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കുകയും റിട്ടയര്‍മെന്റിന് ശേഷം അവര്‍ക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നു. എല്ലാ മാസവും ഇതേ തുക ജീവനക്കാരുടെ കമ്പനിയും നല്‍കുന്നുണ്ട്. ജീവനക്കാർ മരിക്കുന്ന സാഹചര്യത്തിൽ അവരുടെ നോമിനിക്കോ ആശ്രിതർക്കോ ഈ ഫണ്ട് പിൻവലിക്കാൻ കഴിയും. ഇപിഎഫ്ഒയിൽ നിന്ന് പെൻഷന് അർഹത നേടുന്നതിന്, നിങ്ങൾ തുടർച്ചയായി 10 വർഷമെങ്കിലും ഇപിഎസിലേക്ക് സംഭാവന നൽകിയിരിക്കണം. പെൻഷൻ തുക നിങ്ങളുടെ സംഭാവനകളെ ആശ്രയിച്ചിരിക്കുന്നു.