യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ: പ്ലസ് 2 യോഗ്യതയുള്ള 18 തികഞ്ഞവർക്ക് അപേക്ഷിക്കാം

Share

എസ് ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ പ്രവേശനം നേടാം. https://app.srccc.in/register ലിങ്കിലൂടെ ജൂണ്‍ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക് -ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍. നന്ദാവനം വികാസ്ഭവന്‍ പി. ഒ. തിരുവനന്തപുരം 33 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

വെബ്സൈറ്റ്: www.srccc.in

കൂടുതൽ വിവരങ്ങൾക്ക്: 04712325101, 8281114464.