ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ: പ്രവേശന തീയതി നീട്ടി

Share

        പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ – കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ. കോഴ്സ് പത്താം ബാച്ചിന്റെ പ്രവേശന തീയതി 60 രൂപ പിഴയോടുകൂടി ഒക്ടോബർ 5 വരെ ദീർഘിപ്പിച്ചു. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.