കെൽട്രോണിൽ ഡിപ്ലോമ കോഴ്സുകള്‍: പ്ലസ്ടു വിജയിച്ചവർക്ക് ആപേക്ഷിക്കാം

Share

കേരള ഗവണ്‍മെന്റ് സ്ഥാപനമായ, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍) കേരളത്തിലുടനീളമുള്ള നോളജ് സെന്ററുകളിലൂടെ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക് പ്ലസ് ടു, വിഎച്ച്എസ്ഇ, ഡിപ്ലോമ, ഡിഗ്രിയോ അതില്‍ കൂടുതലോ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ വിവിധ ജില്ലകളില്‍ പഠന കേന്ദ്രങ്ങള്‍ ലഭ്യമാണ്. ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ള ഈ കോഴ്‌സുകള്‍ക്ക് ഓരോ ബാച്ചിലും 30 വീതം വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ഉടനെ എറണാകുളം, കലൂര്‍, എംഇഎസ് ബില്‍ഡിങ്ങിലുള്ള കെല്‍ട്രോണ്‍ പഠന കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയോ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയോ ചെയ്യുക.

ഫോൺ: 9526593830, 0484-2971400.