ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജൂൺ 6 ന്

Share

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കൂടൽമാണിക്യം ദേവസ്വത്തിലെ കഴകം(കാറ്റ.നം. 17/2023) തസ്തികയുടെ 23.05.2024 ൽ പ്രസിദ്ധീകരിച്ച കൂട്ടിച്ചേർക്കൽ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജൂൺ ആറിനു തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ രാവിലെ 10.30 മുതൽ നടക്കും. കൂട്ടിച്ചേർക്കൽ സാധ്യതാ ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിൽ ആയിരിക്കും വെരിഫിക്കേഷൻ നടത്തുന്നത്.

ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ സമയപരിധി നീട്ടി നൽകില്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓദ്യോഗിക വെബ്‌സൈറ്റിൽ (www.kdrb.kerala.gov.in) ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂട്ടിച്ചേർക്കൽ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ് മുഖേന അയച്ചിട്ടുണ്ട്.