ഐ എച്ച് ആർ ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം

Share

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം. മെയ് 21ന് രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി നൽകാം. എസ്.ബി.ഐ കളക്ട് മുഖേന ഫീസ് അടയ്ക്കണം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി, എസ്.റ്റി 250 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് എത്തേണ്ടതാണ്.