വിദ്യാർഥികൾക്കു സാംസ്‌കാരിക സ്കോളർഷിപ്: ഇപ്പോൾ അപേക്ഷിക്കാം

Share

കാലാഭിരുചിയും നൈപുണ്യവുമുള്ള വിദ്യാർഥികൾക്കും പരമ്പരാഗത കലകൾ പിന്തുടരുന്ന കുടുബങ്ങളിലെ കുട്ടികൾക്കും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കൾച്ചറൽ ടാലെന്റ്റ് സെർച്ച് സ്കോളർഷിപ്പിന് അപേക്ഷിയ്ക്കാം.

നൃത്തം/സംഗീതം/ചിത്രകല/ശിൽപ്പകല/കരകൗശലം/സർഗ്ഗായത്മക സാഹിത്യം/നാടകം എന്നീ മേഖലകളോടൊപ്പം മണ്മറഞ്ഞുപോയേക്കാവുന്ന കലകളെയും മുന്ഗണനയോടെ പരിഗണിക്കും. അപേക്ഷകരുടെ പ്രായം 10 നും 14 നും ഇടയിലായിരിക്കണം.സ്കോളർഷിപ് തുക പ്രതിവർഷം 9000 രൂപ.

അർഹത തെളിയിക്കുന്നവർക്കു ഡിഗ്രി പഠനം വരെ സ്കോളർഷിപ് തുടർന്ന് ലഭിയ്ക്കും. അപേക്ഷകൾ തപാൽ വഴി ഓഗസ്റ്റ് 31 നകം ന്യൂഡൽഹി ഓഫീസിലെത്തണം. കൂടുതൽ വിവരങ്ങൾക്ക് www.ccrtindia.gov വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ – 011-25088638, 040-23117050.