COVID 19 | വിവിധ കോവിഡ് വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ആന്റിബോഡി കണ്ടെത്തി

Share

കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസ് SARS-CoV-2ന്റെ വിവിധ വകഭേദങ്ങൾക്ക് എതിരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ച് പൂർണ സംരക്ഷണം നൽകുന്ന ആന്റിബോഡി കണ്ടെത്തി. സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഈ ആന്റിബോഡി കണ്ടെത്തിയത്.

ആന്റിബോഡി വൈറസിന്റെ ഒരു ഭാഗവുമായാണ് ബന്ധിപ്പിക്കുന്നത്. ഇമ്മ്യൂണിറ്റി ജേണലിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ ആന്റിബോഡി അധിഷ്ഠിത ചികിത്സാരീതികൾ വികസിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഈ കണ്ടെത്തലിനെ വിലയിരുത്താം. വൈറസിൽ മാറ്റം വരുമ്പോൾ അവയുടെ ശക്തി നഷ്ടപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ പറയുന്നു.

SARS-CoV-2 ആണ് കോവിഡ് 19ന് കാരണമാകുന്ന വൈറസ്. ശരീരത്തിലെ ശ്വാസകോശത്തിലേയ്ക്ക് വൈറസിന്റെ കോശങ്ങൾ ഘടിപ്പിക്കാനും ആക്രമിക്കാനും സ്പൈക്ക് എന്ന പ്രോട്ടീൻ ആണ് ഉപയോഗിക്കുന്നത്.

കോശങ്ങളിലേക്ക് സ്പൈക്ക് ചേർക്കുന്നത് തടയുന്ന ആന്റിബോഡികൾ വൈറസിനെ നിർവീര്യമാക്കുകയും രോഗം തടയുകയും ചെയ്യുന്നു. പല വകഭേദങ്ങളും അവയുടെ സ്പൈക്ക് ജീനുകളിൽ മ്യൂട്ടേഷനുകൾ വരുത്തിയിട്ടുണ്ട്. അത് യഥാർത്ഥ സ്ട്രെയിനിനെതിരെ സൃഷ്ടിക്കപ്പെട്ട ചില ആന്റിബോഡികൾ കൊണ്ട് ഫലം നൽകാതെ വരും. ഇത് ആന്റിബോഡി അടിസ്ഥാനമാക്കിയുള്ള ചികിത്സയുടെ ഫലപ്രാപ്തിയെ ദുർബലപ്പെടുത്തുന്നു.
വിവിധ വേരിയന്റുകൾക്കെതിരെ പ്രവർത്തിക്കുന്ന ന്യൂട്രലൈസിംഗ് ആന്റിബോഡികൾ കണ്ടെത്തുന്നതിന്, റിസപ്റ്റർ-ബൈൻഡിംഗ് ഡൊമെയ്ൻ (ആർബിഡി) എന്നറിയപ്പെടുന്ന സ്പൈക്ക് പ്രോട്ടീന്റെ ഒരു പ്രധാന ഭാഗമാണ് ഗവേഷകർ ഉപയോഗിച്ചത്. എലികളിലാണ് പരീക്ഷണം നടത്തിയത്. തുടർന്ന്, ആന്റിബോഡി ഉത്പാദിപ്പിക്കുന്ന കോശങ്ങൾ വേർതിരിച്ചെടുക്കുകയും അവയിൽ നിന്ന് 43 ആന്റിബോഡികൾ ആർബിഡി തിരിച്ചറിയുകയും ചെയ്തു.
പിന്നീട് രോഗങ്ങളിൽ നിന്ന് എലികളെ സംരക്ഷിക്കുന്നതിൽ ഏറ്റവും ഫലപ്രദമായ രണ്ട് ആന്റിബോഡികൾ ഗവേഷകർ തിരഞ്ഞെടുക്കുകയും വൈറൽ വേരിയന്റുകളുടെ ഒരു പാനലിനെതിരെ പരീക്ഷിക്കുകയും ചെയ്തു.

പാനലിന്റെ നാല് വേരിയന്റുകളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയെ പ്രതിനിധീകരിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളുള്ള വൈറസുകളും രണ്ട് വകഭേദങ്ങളായ കപ്പയും ഇയോട്ടയും പേരറിയാത്ത നിരവധി വകഭേദങ്ങളിലും ആൻ്റിബോഡി പരീക്ഷണം നടത്തി. ഈ പരീക്ഷണത്തിൽ ഒരു ആന്റിബോഡിയായ SARS2-38, എല്ലാ വകഭേദങ്ങളും എളുപ്പത്തിൽ നിർവീര്യമാക്കിയതായി കണ്ടെത്തി.

ചൈനയിലെ വുഹാൻ നഗരത്തിൽ 2019 ഡിസംബറിൽ ആദ്യമായി ഉടലെടുത്ത കൊറോണ വൈറസ് രോഗബാധ രണ്ട് വർഷത്തിനുള്ളിൽ അസംഖ്യം ജനങ്ങളുടെ ജീവനെടുത്തുകൊണ്ട് വലിയ പ്രതിസന്ധിയിലേക്കാണ് ലോകത്തെ തള്ളിവിട്ടത്. തുടക്കത്തിൽ ഉമിനീര്, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന കണികകൾ എന്നിവയിലൂടെയാണ് പ്രധാനമായും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കോവിഡ് രോഗം പകർന്നിരുന്നത്. എന്നാൽ, 2020 അവസാനമാകുമ്പോഴേക്കും ഈ രോഗബാധയ്ക്ക് ഇടയാക്കുന്ന കൊറോണ വൈറസിന് പല തരത്തിലുള്ള ജനിതകമാറ്റങ്ങൾ സംഭവിക്കുകയും അതിന്റെ ഫലമായി വൈറസിന്റെ വിവിധ വകഭേദങ്ങൾ രൂപപ്പെടുകയും ചെയ്തു. ഈ വകഭേദങ്ങളുടെ കടന്നുവരവോടെ രോഗവ്യാപനത്തിന്റെ സാധ്യതയും വർദ്ധിയ്ക്കാൻ തുടങ്ങി.