പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ സാമൂഹ്യപഠനമുറി പദ്ധതികളുടെ ഭാഗമായി ആരംഭിച്ച പിണവൂര്‍ക്കുടി സാമൂഹ്യമുറിയില്‍ നിലവില്‍ വന്നിരിക്കുന്ന ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവര്‍ വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വരുമാനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജൂണ്‍ 20-ന് രാവിലെ 11 ന് മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ-വില്‍ പങ്കെടുക്കാം. യോഗ്യത ബിരുദാനന്തര ബിരുദം/ ബിരുദം. ബി.എഡ്./ടി.ടി.സി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.പ്രായപരിധി 01.01.2024-ന് 25-നും 45-നും മദ്ധ്യേ. കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന തസ്‌തികയിൽ പ്രതിഫലം പ്രതിമാസം 15,000 രൂപ. പിണവൂര്‍ക്കുടി കോളനി നിവാസികള്‍ക്ക് നിയമനത്തിന് മുന്‍ഗണന ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങള്‍ക്ക്: 0485-2970337