ഡാറ്റാ അസിസ്റ്റന്റ് കം ഡാറ്റ അനലിസ്റ്റ് തസ്തികയിൽ കരാർ നിയമനം: പ്രതിമാസം 20385 രൂപ ശമ്പളം

Share

തിരുവനന്തപുരം ഗവൺമെന്റ് കോളജ് ഫോർ വിമൺ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൽ ഡാറ്റാ അസിസ്റ്റന്റ് കം ഡാറ്റ അനലിസ്റ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. 6 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. പ്രതിമാസം 20385 രൂപ ശമ്പളം നൽകും. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദവും നേടിയിരിക്കണം. കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും ഇംഗ്ലീഷിൽ നല്ല ആശയ വിനിമയ വൈദഗ്ധ്യവുമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. ഈ തസ്തികയിൽ അഭിമുഖം ജൂൺ 24 തിങ്കളാഴ്ച്ച രാവിലെ 10.30 ന് കോളജിൽ നടക്കും.