സ്റ്റാറ്റിസ്റ്റിക്സിൽ ഗസ്റ്റ് ലക്ചറർ തസ്‌തികയിൽ കരാർ നിയമനം

Share

കാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചർ താൽകാലിക നിയമനം. 2025 മാർച്ച് 31 വരെയാണ് നിയമന കാലാവധി. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ (NET, PhD യോഗ്യതയുള്ള) എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ജൂൺ 14ന് രാവിലെ 11 മണിക്ക് കോളേജിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.