ഐ.ടി.ബി.പിയില്‍ കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് പാസായവർക്ക് സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

Share

കേന്ദ്ര പൊലിസ് സേനയായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ജോലിയവസരം. ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഇപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 128 ഒഴിവുകളാണുള്ളത്. പ്ലസ് ടു പാസായ ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ നേരിട്ടുള്ള നിയമനമാണ്. ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് നിയമനം. ആകെ 128 ഒഴിവുകളാണുള്ളത്. ഹെഡ് കോണ്‍സ്റ്റബിള്‍ = 09 ,കോണ്‍സ്റ്റബിള്‍ = 119 എന്നിങ്ങനെയാണ് ഒഴിവ് ക്രമം. അപേക്ഷകന്റെ പ്രായപരിധി ഹെഡ് കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 27 വരെയും, കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 25 വരെയുമാണ്. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.

ഹെഡ് കോണ്‍സ്റ്റബിള്‍ യോഗ്യത പ്ലസ് ടു പാസാണ്. കൂടാതെ പാര വെറ്റിനെറി കോഴ്‌സ് പാസായിരിക്കണം OR വെറ്ററിനറിയായി ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്. കോണ്‍സ്റ്റബിള്‍ യോഗ്യത പത്താം ക്ലാസ് OR തത്തുല്യം. ശമ്പളം – 21,700 രൂപ മുതല്‍ 81,100 രൂപ വരെ. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 100 രൂപ ഫീസടക്കണം.

ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. സംശയങ്ങള്‍ക്ക് comdtreet@itbp.gov.in എന്ന ഇ-മെയിലിലോ, 011-24369482, 011-24369483 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.