ശിശുദിനം: എസ് എ ടി ആശുപത്രിയിൽ രണ്ടു ദിവസം നീണ്ടു നിന്ന ശിശുദിനാഘോഷം

Share


തിരുവനന്തപുരം : എസ് എ ടി ആശുപത്രിയിൽ രണ്ടു ദിവസം നീണ്ടു നിന്ന ശിശുദിനാഘോഷം കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. എസ് എ ടി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറാ വർഗീസ് അധ്യക്ഷയായി.

ആശുപതി സൂപ്രണ്ട് ഇൻ ചാർജ് ഡോ എസ് ബിന്ദു, വിവിധ വകുപ്പു മേധാവിമാർ, നേഴ്സിംഗ് വിഭാഗം ജീവനക്കാർ, ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷണൽ മുൻ ഡയറക്ടർ ആർ മുരുകൻ. ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് ഡോ ലളിത രാമകൃഷ്ണൻ, ഡോ എ എസ് അജിത്ത് കൃഷ്ണൻ. ഡോ വി കെ ദേവകുമാർ എന്നിവർ സംസാരിച്ചു.

എസ് എ ടിയിലെ മികച്ച പീഡിയാട്രിക് വാർഡിനുള്ള അവാർഡ് ഇന്നർ വീൽ ക്ലബും മികച്ച പേഷ്യന്റ് കെയർ വാർഡിനുള്ള അവാർഡ് ലയൺസ് ക്ലബും സമ്മാനിച്ചു. മികവാർന്ന പ്രകടനത്തോടെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള പ്രൊഫ സതി മെമ്മോറിയൽ അവാർഡ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സമ്മാനിച്ചു.